സോഷ്യൽ മീഡിയയിൽ ഇന്നലെ തരംഗമായി മാറിയത് മമ്മൂട്ടിയുടെ പുത്തൻ സെൽഫി ആണ്. വർക്കൗട്ടിന് നോ ലോക്ക് ഡൗൺ എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രം പങ്കു വച്ചത്. ഇന്നലെയും ഇന്നും ഫേസ്ബുക്കും വാട്ട്സ്ആപ്പും തുറന്നാൽ ആദ്യം കാണുന്നത് മമ്മൂട്ടിയുടെ സെൽഫി ആണ്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് കിടിലൻ ട്രോളുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ.
നടൻ ജനാർദ്ദനൻ ആണ് ആദ്യം ട്രോളുമായി എത്തിയത്. മമ്മൂട്ടിയുടെ ഈ സെൽഫിയിൽ ഫോട്ടോഷോപ്പ് വഴി തന്റെ മുഖം ചേർത്തുകൊണ്ടാണ് ജനാർദ്ദനൻ എത്തിയിരിക്കുന്നത്. ആദ്യം ജനാർദ്ദനൻ സോഷ്യൽ മീഡിയ വഴി മമ്മൂട്ടിയുടെ സെൽഫി പുറത്തുവിട്ടിരുന്നു. എന്താണാവോ രഹസ്യം എന്നും അദ്ദേഹം ചോദിച്ചിരുന്നു. അതിനുശേഷം ആഹാ അത്രയ്ക്കായോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം ചേർത്ത് ചിത്രം പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഒറിജിനൽ ഫോട്ടോയോടൊപ്പം തന്നെ ജനാർദ്ദനൻ പങ്കുവെച്ച ട്രോള് ഫോട്ടോയും വൈറലായി കഴിഞ്ഞിരിക്കുന്നു.
ഇതിന് പിന്നാലെ നിരവധി താരങ്ങളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ട്രോളുകൾക്ക് വിധേയമായി.