നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടിന്റെയും മമ്മൂട്ടിയുടേതും.ഗോളാന്തരവാര്‍ത്തകള്‍, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം, നമ്പര്‍ വണ്‍ സ്നേഹതീരം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറക്കുകയുണ്ടായി.ഇപ്പോൾ ഇതാ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
അടുത്ത വർഷം വിഷു റിലീസായി ഇരുവരുടെയും ഒരു ചിത്രം പുറത്ത് വരും എന്നാണ് പുതിയ റിപ്പോർട്ട്.അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം 2020 ഏപ്രിൽ പത്തിന് സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കും.രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വനാണ് ഇനി മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്