ഗൾഫ് മാധ്യമം ബഹറിനിൽ സംഘടിപ്പിച്ച ഹാർമോണിസ് കേരള 2019 ആഘോഷ രാവിലാണ് മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രനൊപ്പം മമ്മൂക്ക ഗാനം ആലപിച്ചത്. ‘വൈശാഖ പൗർണമി നാളിൽ’ എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ഗാനമാണ് ഇരുവരും ആലപിച്ചത്. അതിനേക്കാളേറെ അത്ഭുതപ്പെടുത്തിയത് മമ്മൂക്കയുടെ ഓർമശക്തിയാണ്. വർഷങ്ങൾക്ക് മുൻപുള്ള ഗാനങ്ങളും അത് ഏത് ചിത്രത്തിലേതാണ് എന്ന് ഓർത്തെടുത്ത് പറയുന്ന മമ്മൂക്കയെ കണ്ട് ഭാവഗായകൻ പോലും അത്ഭുതപ്പെട്ടുപോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.