അഭിനയമികവിനാൽ വാഴ്ത്തപ്പെടുമ്പോഴും ഡാൻസിന്റെ കാര്യം വരുമ്പോൾ മമ്മൂക്ക പലപ്പോഴും പരിഹാസിതനാകേണ്ടി വരുന്നുണ്ട്. എന്ത് കൊണ്ടാണ് ഡാൻസ് കളിക്കാത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടി തന്നെ ഉത്തരം തന്നിരിക്കുകയാണ്. തന്തി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക മനസ് തുറന്നത്.
“ഡാൻസ് ചെയ്യാൻ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോൾ അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ അവിടെച്ചെന്ന് നിൽക്കുമ്പോൾ ചെയ്യാൻ കഴിയില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാൻസ് ചെയ്തത്. ഡാൻസ് ചെയ്യുമ്പോൾ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത് ഒഴിയാനുള്ള ന്യായമാണ്. സത്യത്തിൽ തനിക്ക് കളിക്കാൻ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം.”
“എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഞാൻ തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അഭിനേതാവെന്ന നിലയിൽ സ്വാർഥനാണ്. അതുകൊണ്ടുതന്നെയാണ് സിനിമ എന്നിൽ നിന്നും വിട്ടുപോകാത്തതും ഞാൻ സിനിമയില്‍ നിന്ന് വിട്ടുപോകാത്തതും.”