സി ബി ഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ചെറിയൊരു പനി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ ആയിരുന്നു താരം. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് നെഗറ്റീവ് ആയിരിക്കുകയാണ് മമ്മൂട്ടി. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായതിനെ തുടർന്ന് പൊതുപരിപാടികളിലും താരം പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഒരു വിവാഹച്ചടങ്ങിൽ മമ്മൂട്ടി പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മമ്മൂട്ടി അറിയിച്ചത്. ചെറിയ പനിയുണ്ട് എന്നതൊഴിച്ചാൽ തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും അദ്ദേഹം അറിയിച്ചിരുന്നു. എല്ലാവരോടും സുരക്ഷിതരായിരിക്കണമെന്ന് നിർദ്ദേശിച്ച അദ്ദേഹം എല്ലാ സമയത്തും മാസ്ക് ധരിക്കണമെന്നും പരമാവധി ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ വിശ്രമത്തിൽ ആയിരുന്ന മമ്മൂട്ടി വീണ്ടും തന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുവേദിയിൽ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുഷ്ടി കൊണ്ട് ഇടിച്ച് സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉണ്ട്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. താരം കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിൽ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കും.