ഈ വർഷം അവിസ്മരണീയമാക്കി തീർത്ത കാഴ്ചക്കാരോട് നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. ഇത് മമ്മൂട്ടിക്ക് അമ്പരപ്പിക്കുന്ന അവസരങ്ങളുടെ വർഷമായിരുന്നു.വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങൾ വിവിധ ഭാഷകളിൽ ചെയ്യുവാൻ സാധിച്ചു. ഫേസ്ബുക്കിൽ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കാഴ്ചക്കാർക്കും വിമർശകർക്കുമുള്ള നന്ദി രേഖപ്പെടുത്തുകയാണ് മമ്മൂട്ടി.ഉണ്ടയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ മികച്ച അഭിപ്രായങ്ങൾ എത്തിയതോടെയാണ് മമ്മൂട്ടി തന്റെ വിവിധ ചിത്രങ്ങൾ കോർത്തിണക്കിയ ഫോട്ടോയോടൊപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
അപൂർവമായി മാത്രം ഇത്തരം പോസ്റ്റുകളുമായി എത്തുന്ന മമ്മൂട്ടിയുടെ ഈ പോസ്റ്റിനെ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.ആറുമാസത്തിനിടെ തെന്നിന്ത്യയിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ച വച്ചത്. തമിഴ് ചിത്രമായ പേരൻപ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയുണ്ടായി. യാത്ര എന്ന ചിത്രം
തെലുങ്കിൽ തന്നെ ഡബ്ബ് ചെയ്ത് വിട്ടുവീഴ്ചയില്ലാത്ത നടനെന്ന പേര് ഒരിക്കൽ കൂടി മമ്മൂട്ടി ഉറപ്പിച്ചു.