മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകൻ സംവിധായകനാകുന്നു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകനാകുന്നത്. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം, ബാദുഷ പ്രൊജക്ട് ഡിസൈനർ.
പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തുo എന്നീ ചിത്രങ്ങൾക്ക് ശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനൊ ഡെന്നീസ്. ജോഷി- മമ്മൂട്ടി- കലൂര്‍ ഡെന്നിസ് കോംബോയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. മലരും കിളിയും, കോടതി, സന്ദര്‍ഭം, ഇടവേളയ്ക്കു ശേഷം, അലകടലിനക്കരെ, കൂട്ടിന്നിളംകിളി, പ്രതിജ്ഞ, ആ രാത്രി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കലൂര്‍ ഡെന്നിസ് തിരക്കഥയൊരുക്കിയിട്ടുണ്ട്.
View this post on Instagram
അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വം, സിബിഐ 5 ദി ബ്രെയിൻ എന്നീ ചിത്രങ്ങളാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രങ്ങൾ. ഒടിടി റിലീസായി എത്തിയ പുഴുവും നിരവധി ചർച്ചകൾക്കാണ് വഴി തെളിയിച്ചത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ബിലാൽ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മമ്മൂക്കയുടെ മറ്റ് ചിത്രങ്ങൾ.