അഖിൽ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിൽ മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മമ്മൂക്ക വില്ലനാകുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഒരു സ്പൈ ഏജന്റായിട്ടാണ് അഖിൽ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം വില്ലൻ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവർ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാൻ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങളാണ് ഈ വർഷം മമ്മൂക്കയുടേതായി തീയറ്ററുകളിൽ എത്തിയത്. അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.