ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൂടെ മലയാളസിനിമയുടെ യശസ്സുയർത്തിയ സംവിധായകനാണ് സലിം അഹമ്മദ്. ഇപ്പോൾ ഏറ്റവും ഒടുവിലായി ടോവിനോ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടൂവിലും അദ്ദേഹം ഇത് തുടരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ലഭിച്ച ചിത്രങ്ങൾ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സലിം അഹമ്മദ്. മമ്മൂട്ടിയെ നായകനാക്കി തന്നെയാണ് അടുത്ത സിനിമയും ഒരുക്കുക എന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു.ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ കാണുമെന്നും അദ്ദേഹം പറയുന്നു.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിക്കുന്നത്.ഈ കൂട്ടുകെട്ട് മുൻപ് ഒന്നിച്ച ചിത്രങ്ങളായ കുഞ്ഞനന്തന്റെ കടയും പത്തേമാരിയും ബോക്സോഫീസിൽ വലിയ വിജയമായിരുന്നു. ഈ ചിത്രങ്ങൾ നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും നേടിയിരുന്നു. ഇതിനിടെ അദ്ദേഹം സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ് ടൂ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.