മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ആർച്ച എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കീർത്തി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറും കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ നരേഷൻ പ്രേക്ഷകരിലേക്ക് എത്തുന്നത് മമ്മൂക്കയുടെ ഘനഗംഭീരമായ ശബ്ദത്തിലൂടെയാണെന്ന് അറിയുവാൻ കഴിയുന്നത്. 1971 ബിയോണ്ട് ബോർഡേഴ്സ്, ഒടിയൻ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് നരേഷൻ നൽകിയത് മമ്മൂക്കയായിരുന്നു. ഇതിനെ പറ്റിയുള്ള ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും പുറത്ത് വന്നിട്ടില്ല. നൂറ് കോടിയിലേറെ മുടക്കുമുതലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിൽ കണ്ട വിഎഫ്എക്സ് പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രീ-റിലീസ് ബിസിനസ്സിൽ 250 കോടിയോളം ഇതിനകം നേടിക്കഴിഞ്ഞു എന്നാണ് അറിയുവാൻ കഴിയുന്നത്. ചൈനയിലും ആയിരത്തോളം തീയറ്ററുകളിൽ ചിത്രം എത്തുമെന്നാണ് അറിയുവാൻ കഴിയുന്നത്.