പഞ്ചവർണതത്തക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം നിർവഹിക്കുന്ന ഗാനഗന്ധർവനിൽ മമ്മൂട്ടി എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണെന്ന് റിപ്പോർട്ടുകൾ. അതിന്റെ സൂചനകൾ പുറത്തു മുതൽ ആകാംക്ഷയിലാണ് ആരാധകരും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയണ്. ചിത്രത്തിൽ ഗാനമേളയിൽ തട്ടുപൊളിപ്പൻ പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ മൂന്ന് ഗെറ്പ്പുകളിലാണ് സൂപ്പർ താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി , റാഫി, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. പുതുമുഖങ്ങളായ വന്ദിതാ മനോഹരനും അതുല്യയുമാണ് നായികമാർ. ചില സൂപ്പർഹിറ്റ് ഗാനങ്ങളുടെ റീമിക്സുകൾ ചിത്രത്തിലുൾപ്പെടുത്തിയുട്ടുണ്ടെന്നാണ് അറിവ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പിഷാരടിയും ഹരി പി. നായരും ചേർന്നാണ് ചിത്രത്തിന്റെ രചന. കാമറ അഴകപ്പൻ. ദീപക്ക് ദേവ് സംഗീത സംവിധാനം നിർവഹിച്ച മൂന്ന് ഗാനങ്ങൾ ചിത്രത്തിലുണ്ട്.