മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നതിൽ പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂക്കയും ലാലേട്ടനും. ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്. ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി നടത്തുമ്പോഴും ഇവർക്കിടയിലുള്ള സൗഹൃദത്തിന് ഒരിക്കലും കോട്ടം തട്ടാറില്ല. ആ സൗഹൃദത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് കൃത്യം 12 മണിക്ക് തന്നെ മമ്മൂക്ക നേർന്ന ജന്മദിനാശംസ. തന്റെ സോഷ്യൽ മീഡിയ പേജിലാണ് മമ്മൂക്ക പ്രിയ ലാലിന് പിറന്നാളാശംസ നേർന്നത്. മമ്മൂക്കയെ സ്വന്തം ജ്യേഷ്ഠനെ പോലെയാണ് ലാലേട്ടൻ കരുതുന്നത്. മമ്മൂക്കയാകട്ടെ മോഹൻലാലിനെ സ്വന്തം അനുജനെ പോലെയും. മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന ചിത്രങ്ങൾ ഇനിയും ഏറെ സമ്മാനിച്ച് ഇരുവരും ലോകസിനിമക്ക് തന്നെ അഭിമാനമായി പ്രശോഭിക്കട്ടെ.