തീയറ്ററുകൾ വീണ്ടും തുറന്നതോടെ ചലച്ചിത്രമേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുവാൻ ഒരുങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. അതിൽ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. എന്നാൽ കുറുപ്പും ഒടിടിയിലേക്ക് പോകുമായിരുന്നുവെന്നും മമ്മൂക്ക ഇടപെട്ടതുകൊണ്ടാണ് തീയറ്ററിൽ എത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ.
കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ട്. കുറുപ്പും ഒ.ടി.ടിയിലേക്ക് പോകാന്‍ തീരുമാനിച്ച പടമായിരുന്നു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അതിന്റെ നിര്മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററില്‍ എത്തി. മരക്കാര്‍ മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രൊഡ്യൂസേഴ്സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ നിര്‍മാതാവ് ആന്റണി പെരൂമ്പാവൂര്‍ ഒരാഴ്ച മുന്‍പ് എല്ലാ തിയറ്ററുടമകളുടെ അക്കൗണ്ടിലേക്കും പൈസ തിരിച്ചടച്ചിരുന്നു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.