കോവിഡ് പ്രതിസന്ധിയിൽ തകർന്നുകിടന്ന തീയറ്റർ വ്യവസായത്തെ പുനരുദ്ധരിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമാണ് മമ്മൂക്ക നായകനായ ദി പ്രീസ്റ്റ്. മികച്ച വിജയം കുറിച്ച ദി പ്രീസ്റ്റ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് മമ്മൂക്ക നായകനായ വൺ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി താരമെത്തിയിരിക്കുന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയോട് കൂടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്.
മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.