അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. തനി സാധാരണക്കാരനായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. പകൽ സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലൻ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
‘നന്‍പകല്‍ നേരത്ത് മയക്ക’മെന്നാൽ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന് പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രമ്യ പാണ്ട്യന്, അശോകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.
മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് ചിത്രം നിർമിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. രണ്ട് ഭാഷകളിലെയും പുതുമുഖങ്ങൾ ആയിരിക്കും അഭിനേതാക്കളായി എത്തുക. പേരൻപ്, പുഴു എന്നീ സിനിമകൾ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൽ അശോകനും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് നടൻ ജയസൂര്യ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ ഒരു ഇമോഷണൽ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകനായ ലിജോയും ടിനു പാപ്പച്ചനും ഇറങ്ങിപ്പോയിരുന്നു. സംഭവത്തെക്കുറിച്ച് ജയസൂര്യയാണ് പൊതുസദസിൽ പറഞ്ഞത്. മമ്മൂക്കയുടെ അനുവാദമില്ലാതെയാണ് ഇത് പറയുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ‘നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ലിജോയും ടിനു പാപ്പച്ചനും ഇറങ്ങി പോയി… രംഗം തീർത്തു മമ്മൂക്ക ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ലിജോയുടെ മറുപടി… ഇല്ല ഇക്ക ഞാൻ ഭയങ്കര ഇമോഷണൽ ആയിപ്പോയി എന്നായിരുന്നു’. മമ്മൂക്കയുടെ സാന്നിധ്യത്തിൽ ആയിരുന്നു ജയസൂര്യ ഇങ്ങനെ പറഞ്ഞത്.