മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുന്നു. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. അടുത്തമാസം 16ന് ചിത്രത്തിൻറെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗ് നടക്കും. പിന്നീടുള്ള ഷൂട്ടിംഗ് ഓഗസ്റ്റ് ഏഴിനാണ് പുനരാരംഭിക്കുക.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്.ചിത്രത്തിൽ തമിഴ് നടൻ അർജുനും അഭിനയിക്കുന്നുണ്ട് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.
അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും കേരള ബോക്സ് ഓഫീസിലെ വലിയ രണ്ട് വിജയങ്ങളായിരുന്നു. മാസ്റ്റർപീസ് അതുവരെയുള്ള ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മമ്മൂട്ടി ആരാധകർക്കും സിനിമ പ്രേമികൾക്ക് ആവേശം കൊള്ളുവൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും ഇതെന്ന് ഉറപ്പാണ്.