സോഷ്യല്‍മീഡിയയില്‍ വൈറലായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍. ഇരുവരും ഒരുമിച്ച് ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബായിലേക്ക് പോയത്. അതുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്നാണ് ചിത്രങ്ങളെന്നാണ് സൂചന.
ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാവുന്നത്. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുക. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്കുന്ന ആദരമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരുടെയും പാസ്പോര്ട്ടില് ഗോള്ഡിന് വിസ പതിച്ച് നല്‍കും.
ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍. പിന്നീട് ടെന്നീസ് താരം സാനിയ മിര്‍സക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.