മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു പൊട്ടികരഞ്ഞ പീലിക്കുട്ടിയെ മലയാളികൾ മറന്നു കാണില്ല.
പീലിമോൾക്ക് ഇന്ന് പിറന്നാൾ ആണ്. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ സങ്കടമെല്ലാം മാറി പീലി ഇപ്പോൾ ഓടിനടക്കുകയാണ്. ഇത് വരെ കഴിഞ്ഞ പിറന്നാളിൽ നിന്ന് വ്യത്യസ്തമായ സ്പെഷ്യൽ പിറന്നാളാണ് ഇത്തവണത്തേത്. സാക്ഷാൽ മമ്മൂട്ടി തന്നെ സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച് കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ്..
പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി കൊച്ചിയിൽ നിന്ന് രണ്ട് പേരാണ് പീലിമോളുടെ വീട്ടിലെത്തിയത്. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത് ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാക്കുകൾ. സ്പെഷ്യൽ പിറന്നാളിന് മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു മോളുടെ ആഘോഷം. ആഘോഷത്തിനിടയിൽ മെഗാസ്റ്റാര്‍ വിഡിയോ കോളിൽ എത്തി ആശംസയും അറിയിച്ചു.. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായതും സന്തോഷം കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം.മാത്രമല്ല പീലിക്കുട്ടിക്ക് യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പും മമ്മൂട്ടി സമ്മാനിച്ചു.