പോത്തീസിന്റെ പരസ്യത്തില്‍ മാസ് ലുക്കിലെത്തി മമ്മൂട്ടി. മുണ്ടും ഷര്‍ട്ടും ധരിച്ച് നീട്ടി വളര്‍ത്തിയ മുടി പിറകിലേക്ക് കെട്ടി വെച്ചാണ് താരം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി നീട്ടിവളര്‍ത്തി മാസ് ലുക്കില്‍ എഎംഎംഎയുടെ മീറ്റിങ്ങിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെയാണ് പരസ്യത്തിലെ പുതിയ ലുക്കും ശ്രദ്ധ നേടുന്നത്.
അമല്‍ നീരദ് ചിത്രമായ ‘ഭീഷ്മ പര്‍വ്വ’ത്തിലെ കഥാപാത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി പുതിയ ലുക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ലുക്കിലുള്ള പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.