മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗ്യാരേജിലേക്ക് അടുത്തിടെ എത്തിയ പുതിയ അതിഥിയാണ് റേഞ്ച് റോവർ. താരത്തിനെ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് മെഗാസ്റ്റാർ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. സ്റ്റൈലൻ അതിഥിക്ക് സോഷ്യൽ മീഡിയ വൻ വരവേൽപ് ആയിരുന്നു നൽകിയത് .
റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പ് താരം സ്വന്തമാക്കിയപ്പോൾ വാഹന പ്രേമികളുടെ ഇടയിൽ തരംഗം തീർത്തിരുന്നു.
ഇപ്പോഴിതാ തന്റെ ഇഷ്ട നമ്പറായ ‘369ൽ’ വാഹനം താരം രജിസ്റ്റർ ചെയ്തും കഴിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കാറിൻറെ രജിസ്ട്രേഷൻ നടപടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 58 ലക്ഷം രൂപയാണ് ടാക്സ് ഇനത്തിൽ മാത്രം അടച്ചിരിക്കുന്നത്.
4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച് കരുത്തും 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുക്സും, വിന്റേജ് ടാൻ സീറ്റുകബും വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് തുടങ്ങിയ സൗകര്യങ്ങളുമുള്ള മുൻ സീറ്റുകളും എക്സ്ക്യൂട്ടീവ് പിൻ സീറ്റുകളും ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകളും ഒരുക്കിയിട്ട്ണ്ട്. വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 3.5 കോടി രൂപയാണ് .