മമ്മൂട്ടിയെ നായകനാക്കി താൻ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത അടുത്തിടെ സംവിധായകൻ സത്യൻ അന്തിക്കാട് പുറത്തുവിട്ടിരുന്നു. നിറം, അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ സത്യന് അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ചിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടിയെ നായകനാക്കിയുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങൾ നന്നേ കുറവാണ്. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, no. 1 സ്നേഹതീരം, ഒരാള്‍ മാത്രം എന്നീ ചുരുക്കം ചിത്രങ്ങളെ ഉള്ളൂ. സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.