പിതൃ ദിനത്തില്‍ പിതാവ് മമ്മൂട്ടിയുടെയും മകള്‍ മറിയം അമീറ സല്‍മാന്റെയും ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്. കുഞ്ഞു മറിയത്തിന് മുടികെട്ടി നല്‍കുകയാണ് മമ്മൂട്ടി. പിതൃദിനാശംസകള്‍ നേരുന്നുവെന്നും ഈ ചിത്രത്തിന് ക്യാപ്ഷന്‍ വേണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയും. ഗ്ലാസില്‍ എന്തോ കുടിച്ചുകൊണ്ട് അപ്പൂപ്പനു മുന്നില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിനെയും ചിത്രത്തില്‍ കാണാം.
View this post on Instagram
മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍. പേരക്കുട്ടിക്ക് ജന്മദിനാശംസകളുമായി മറിയത്തിന്റെ ചിത്രം മമ്മൂട്ടി അന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു.
കുഞ്ഞിന്റെ ജന്മദിനവും മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹ വാര്‍ഷികവും എല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. അതിനൊപ്പം കുടുംബത്തിന്റെ ചില ചിത്രങ്ങളും നേരത്തേ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. ഇപ്പോള്‍ അതിനു പിറകെയാണ് ദുല്‍ഖര്‍ പങ്കിട്ട ചിത്രവും വൈറല്‍ ആകുന്നത്.