അണ്ണൻ തമ്പി, രാജാധിരാജ, ചട്ടമ്പിനാട്, പരുന്ത് തുടങ്ങിയ ചിത്രങ്ങളിൽ മമ്മുക്കയുടെ നായികയായി അഭിനയിച്ച തെന്നിന്ത്യൻ സുന്ദരി വീണ്ടും മമ്മുക്കയുടെ നായികയാകുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുട്ടനാട്ടിൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ലക്ഷ്മി റായിയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുന്നത്. ലക്ഷ്മി റായ് സൂര്യനെ വിഴുങ്ങുന്നതായിട്ടാണ് ചിത്രമെടുത്തിരിക്കുന്നത്. ആ ചിത്രമെടുത്ത ആളാരാണെന്ന് അറിയുമ്പോഴാണ് കൂടുതൽ കൗതുകം. അത് മറ്റാരുമല്ല… മലയാളത്തിന്റെ സ്വന്തം മമ്മുക്ക. കുട്ടനാടൻ ബ്ലോഗിൽ ലക്ഷ്മി റായിയെ കൂടാതെ അനു സിത്താര, ഷംന കാസിം എന്നിവരും നായികമാരായി എത്തുന്നുണ്ട്.