മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്കി. യുഎഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വീസ സ്വീകരിക്കും.
വിവിധമേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.
അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12ത്ത് മാന്‍’ ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്. പുഴു, ഭീഷ്മ പര്‍വ്വം എന്നിവയുടേതാണ് മമ്മൂട്ടിയുടേതായി ചിത്രീകരണം നടക്കുന്ന പുതിയ സിനിമകള്‍.