മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം നാല് ചിത്രങ്ങളില്‍ ഇതിനോടകം നയൻതാര അഭിനയിച്ചിട്ടുണ്ട്. തസ്കര വീരന്, രാപ്പകല്‍, ഭാസ്കര്‍ ദി റാസ്കല്‍, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങള്‍. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും ഇരുവരും വീണ്ടും ഒന്നികുക്ക. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കും എന്നാണ് സൂചന.
അജയ് വാസുദേവ് ചിത്രമായ ഷൈലോക്കില്‍ ആണ് മമ്മൂട്ടി നിലവിൽ അഭിനയിക്കുന്നത്. ഷൈലോക്കിന് ശേഷം ഈ ചിത്രത്തിൽ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. മലയാളത്തിലും തമിഴിലും ആയി ഒരുക്കാന്‍ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനവും ടൈറ്റില്‍ ലോഞ്ചും ഉടന്‍ ഉണ്ടാകും എന്നും സൂചനയുണ്ട്.