സൂപ്പർ മെഗാ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഉറ്റ സുഹൃത്തുക്കളാണ്. ഇവരുടെയും ആരാധകർ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിലും ഇവർ തമ്മിലുള്ള ബന്ധം ദൃഢവും ആത്മാർഥവും ആണ്. ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തുന്ന സിനിമകളും വേദികളും. ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതാവഹമായ ഒരു റെക്കോർഡ് എന്ന നിലയിൽ 54 ഓളം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. വേറെ ഒരു ഇൻഡസ്ട്രിയിലും സൂപ്പർതാരങ്ങൾ ഇത്രയും സിനിമകൾ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
മമ്മൂട്ടി ഒരു അഭിമുഖത്തിൽ തന്റെ പ്രിയ സുഹൃത്ത് മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അടൂർ ഭാസിക്ക് തിക്കുറുശ്ശിയിൽ ഉണ്ടായ മകനാണ് മോഹൻലാൽ എന്ന് മമ്മൂട്ടി തമാശരൂപേണ പറയുമായിരുന്നു. എന്നാൽ അതിൽ നിന്നും മോഹൻലാൽ ഏറെ വളർന്നു എന്നും മോഹൻലാലിന്റെ സിനിമകൾ ഒരുപക്ഷേ അദ്ദേഹത്തെക്കാൾ കൂടുതൽ താനാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ സിനിമകൾ മോഹൻലാൽ കണ്ടതിനേക്കാൾ കൂടുതൽ മോഹൻലാലിന്റെ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഇരുവരും സിനിമകൾ കാണുകയും പിന്നീട് കാണുമ്പോൾ അതിനെ പറ്റി ചർച്ച ചെയ്യുകയും ചെയ്യും. ഏകദേശം ഒരേ കാലഘട്ടത്തിൽ ഒരു പോലെ വളർന്നു വന്നവരാണ് മോഹൽലാലും മമ്മൂട്ടിയും. അതുകൊണ്ടുതന്നെ ഇരുവർക്കും പരസ്പരം നന്നായി അറിയാമെന്നും മമ്മൂട്ടി പറയുന്നു.