മലയാളികളുടെ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്ത മോഹൻദാസ്. രണ്ടുതവണ ക്യാൻസർ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംമ്തക്കു ആരാധകർ നിരവധിയാണ്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. ആ വിവാഹ ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ലോക്ക് ഡൗൺ കാലമായതിനാൽ പെയിന്റിങ്ങും കുക്കിംഗും ഒക്കെ ആയിട്ടാണ് താരം സമയം ചിലവഴിക്കുന്നത്. ഇപ്പോൾ താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലാണ്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ രണ്ടു ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംമ്തയ്ക്കു ലഭിച്ചിരുന്നു.
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു. 2016 ൽ ‘മൈ ബോസ്’ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംമ്ത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഫോറൻസിക്കിലാണ് പ്രേക്ഷകർ അവസാനമായി താരത്തെ ബിഗ് സ്ക്രീനിൽ കണ്ടത്. കഴിഞ്ഞ ദിവസം ഒടിടിയിൽ പുറത്തിറങ്ങിയ സണ്ണി എന്ന ജയസൂര്യ – രഞ്ജിത്ത് ശങ്കർ ചിത്രത്തിലും മംമ്ത ഭാഗമായിരുന്നു. ഭ്രമം, ജനഗണമന, തമിഴ് ചിത്രം എനിമി, ബിഗ് ബി രണ്ടാം ഭാഗമായി ബിലാൽ, അപ്പസ്തോലൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇതിനെല്ലാം ഇടയിൽ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി വന്നെത്തിയ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരം. ഏറെ നാളത്തെ സ്വപ്നമായ പോർഷെ 911 കരേര എസ് ഇൻ റേസിംഗ് യെല്ലോ സ്വന്തമാക്കിയിരിക്കുകയാണ് നടി. 1.84 കോടിയാണ് കേരളത്തിലെ ഈ വണ്ടിയുടെ ആവറേജ് ഷോറൂം വില. 11.24 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വണ്ടിക്കുള്ളത് 2981 സിസി എൻജിനാണ്. 293 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗതയിൽ എത്തുവാൻ 4.2 സെക്കന്റാണ് വണ്ടിക്ക് വേണ്ടത്.
View this post on Instagram