മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. കഴിഞ്ഞയിടെ റിലീസ് ആയ ലാൽജോസ് ചിത്രം ‘മ്യൂവു’ വിലാണ് മംമ്തയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ്. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മലയാള സിനിമയിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിന് ഒപ്പം തെന്നിന്ത്യൻ ഭാഷകളിലും മംമ്ത സജീവമായി.
സോഷ്യൽമീഡിയയിലും സജീവമാണ് മംമ്ത മോഹൻദാസ്. സിനിമവിശേഷങ്ങൾക്ക് ഒപ്പം തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ മംമ്ത പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ലോസ് ആഞ്ചലസിൽ നിന്ന് മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു. ലോസ് ആഞ്ചലസിലെ തിരക്കേറിയ വീടു മാറ്റം കഴിഞ്ഞ് അവധിക്കാലം ചെലവഴിക്കുന്നതാണ് ആരാധകർക്കായി മംമ്ത പങ്കുവെച്ചത്.
സ്വിം സ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം ഒരു ചെറിയ കുറിപ്പും ആരാധകർക്കായി മംമ്ത പങ്കുവെച്ചു. ‘ലോസ് ആഞ്ചലസിലെ തിരക്കേറിയ വീടുമാറ്റം, തുടർന്ന് ബിഗ് ബിയർ മലനിരകളിലെ ഒരു ആകർഷണീയമായ ക്യാബിനിൽ ഒരു ചെറിയ അവധിക്കാലം. തുടർന്ന് പാം മരുഭൂമിയിലേക്ക് വീണ്ടും വർക്ക് മോഡിലേക്ക് പ്ലഗ് ചെയ്യപ്പെടും.’ #ഇന്ത്യ #പുതിയ സിനിമ #വർക്ക് മോഡ് എന്നീ ഹാഷ് ടാഗുകൾ അവസാനം നൽകിയാണ് കുറിപ്പ് അവസാനിക്കുന്നത്.
View this post on Instagram