മലയാളികളുടെ പ്രിയതാരം ആണ് മമ്ത മോഹൻദാസ്. രണ്ടുതവണ ക്യാൻസർ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംതക്കു ആരാധകർ നിരവധിയാണ്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. ആ വിവാഹ ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ പെയിന്റിങ്ങും കുക്കിംഗും ഒക്കെ ആയിട്ടാണ് താരം സമയം ചിലവഴിക്കുന്നത്.
താരത്തിന്റെ കുറിപ്പ്:
ഈ വർഷം ജനുവരി ആദ്യ ആഴ്ചയിൽ എടുത്ത ചിത്രമാണിത്. കാലിഫോർണയിലെ ബിസ്ഗർ ടണലിന് മുന്നിൽ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ വരാൻ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല. ശുഭാപ്തിവിശ്വാസിയായതിനാൽ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകൾ നടത്തും, ലോകം മുഴുവൻ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനൽക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു.