കാലിഫോർണിയയിലെ മാലിബുവിൽ നിന്നും നടി മംമ്ത മോഹൻദാസ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഇപ്പോൾ അമേരിക്കയിലുള്ള താരം വീക്കെൻഡിലെ കുറെ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. ഇതിപ്പോൾ സൂര്യനാണോ അതോ ഞാനാണോ ഹോട്ട് എന്നാണ് താരത്തിന്റെ ചോദ്യം.
അമേരിക്കയിൽ ഇപ്പോൾ എല്ലാത്തിനും കർശന നിയന്ത്രണമാണെന്നും ആളുകൾക്ക് ഗ്രോസറി ഷോപ്പിൽ പോകുവാൻ പോലും എണ്ണത്തിൽ നിയന്ത്രണമുണ്ടെന്ന് മംമ്ത നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമാണ് കാലിഫോർണിയ. വിജനമായ പാർക്കുകളിലൂടെ യാത്ര ചെയ്യുവാനും ഒരു വല്ലാത്ത സുഖമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.