മലയാളികളുടെ പ്രിയതാരം ആണ് മമ്ത മോഹൻദാസ്. രണ്ടുതവണ ക്യാൻസർ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംതക്കു ആരാധകർ നിരവധിയാണ്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. ആ വിവാഹ ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ലോക്ക് ഡൗൺ കാലമായതിനാൽ പെയിന്റിങ്ങും കുക്കിംഗും ഒക്കെ ആയിട്ടാണ് താരം സമയം ചിലവഴിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.