പെരുമ്പാമ്പിനൊപ്പമുള്ള നടി മംമ്തയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. മനോരമ കലണ്ടര്‍ 2021നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാമ്പിനൊപ്പം മംമ്ത പ്രത്യക്ഷപ്പെട്ടത്. പെരുമ്പാമ്പിനെ കയ്യില്‍ പിടിച്ച് ലാളിക്കുന്ന മംമ്തയെ വിഡിയോയില്‍ കാണാം.
‘മിക്ക ദിവസവും ഞാന്‍ ചിന്തിക്കും, ശരിക്കും അത് യാഥാര്‍ഥ്യമായിരുന്നോ? അതെ, അവള് യഥാര്‍ഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാന്‍ ആരാ മോള്’- വിഡിയോയ്ക്ക് അടിക്കുറിപ്പായി മംമ്ത കുറിച്ചു. പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ടിനു ശേഷം ഒരുപാട് പേര് ഇത് യഥാര്‍ഥ പാമ്പുതന്നെയാണോ എന്നു ചോദിച്ച് രംഗത്തുവന്നിരുന്നു. അതിനുള്ള ധൈര്യമൊന്നും നടിക്ക് ഇല്ലെന്നും വിമര്‍ശകര്‍ പറയുകയുണ്ടായി. ഇതിനൊക്കെ മറുപടിയെന്നോണമായിരുന്നു മംമ്ത വിഡിയോയുമായി എത്തിയത്.