ബാലതാരമായി അഭിനയരംഗത്തു വന്ന് പിന്നീട് നായികയായി മാറിയ താരമാണ് മാനസ രാധാകൃഷ്ണൻ. ടിയാൻ, കാറ്റ്, വികടകുമാരൻ, ചിൽഡ്രൻസ് പാർക്ക്, ഉറിയടി തുടങ്ങിയ സിനിമകളിൽ നായികയായും സഹനായികയായുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും അത്ത ദിനം ആഘോഷിക്കുകയാണ്. കൊറോണവൈറസ് വ്യാപകമായതിനെ തുടർന്ന് താരങ്ങൾ അടക്കം എല്ലാവരും വീടുകളിൽ തന്നെയാണ്.
എന്നിരുന്നാലും ഓണം മലയാളികൾക്ക് ആഘോഷിക്കാതിരിക്കാൻ പറ്റാത്ത ഒരു ഉത്സവമാണ്. ഷൂട്ടിംഗ് ഒന്നുമില്ലാത്തതിനാൽ താരങ്ങൾ വീടുകളിൽ തന്നെയാണ്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ പുത്തൻ ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് മാനസ. സെറ്റും മുണ്ടും അണിഞ്ഞുകൊണ്ട് കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് പൊളി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇതുകൂടാതെ കയ്യിൽ പൂക്കൾ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളുമുണ്ട്. സുധി കോപ്പ തുടങ്ങിയ നിരവധി താരങ്ങളാണ് ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്. ആരാധകർ ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആണ് ഏറ്റെടുത്തത്.