മഴവില്‍ മനോരമയിലെ തട്ടിം മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഒരു സുപരിചിതയായ താരമാണ് മനീഷ, ഗായികയും അഭിനേത്രിയായും മനീശഷ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിയ ആണ്. ഈ അടുത്ത് എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സ്റ്റേജില്‍ പാട്ടുപാടി മനീഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. തട്ടിം മുട്ടിം എന്ന പരമ്പരയില്‍ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി പ്രേക്ഷക ഹൃദയം കീഴടക്കിയത്. താരം പരമ്പരയിലെ മീനാക്ഷിയുടെ അമ്മായിയമ്മയും ആദിയുടെ അമ്മയും ആയാണ് തിളങ്ങുന്നത്. വാസവദത്ത ഒരു കോമഡി കഥാപാത്രം കൂടിയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മനീഷ ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത കൂടി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ മറ്റൊരു ജനപ്രിയ പരമ്പരയായ ചാക്കോ യും മേരി എന്ന സീരിയലില്‍ സാന്ദ്ര ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരത്തിന്റെ ൃ മകള്‍ ആണ്. ഈ സന്തോഷവാര്‍ത്തയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ക്കുറിപ്പ് വളരെയധികം തെറ്റിധാരണയാണ് ആരാധകരില്‍ ഉണ്ടാക്കിയത്. ശരിക്കുമുള്ള ഐപിഎസ് ഓഫീസര്‍ തന്നെയാണോ എന്നും ആരാധകര്‍ തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇനി അമ്മയെ പോലെ മകളും പരമ്പരയില്‍ സജീവമാകുമോ എന്നും ആരാധകര്‍ കമന്റ് കളിലൂടെ സൂചിപ്പിക്കുന്നുണ്ട്.
കുറിപ്പ് വായിക്കാം :
പ്രിയരെ …. വീണ്ടും ഒരു സന്തോഷ വര്‍ത്തമാനം … എന്റെ മകള്‍ നീരദ ഷീന്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലില്‍ Sandra IPS എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട് .. ഇന്ന് മുതല്‍ വന്നു തുടങ്ങി .. ഏവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകും എന്ന് കരുതുന്നു .