കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട് കടന്നുവന്ന മണികണ്ഠന് ആചാരി വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും പ്രാധാന്യമുള്ളൊരു വേഷമാണ് മണികണ്ഠന്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മണികണ്ഠന്റെ പിറന്നാളെത്തിയത്. സെറ്റില്‍ മമ്മുക്കയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായതിന്റെ സന്തോഷത്തിലാണ് മണികണ്ഠന്.