ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം മരിച്ചടക്കുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറഞ്ഞിരുന്നു. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു. ഇപ്പോൾ മരട് സ്വദേശിയായ അഞ്ജലിയെ അദ്ദേഹം വിവാഹം ചെയ്തിരിക്കുകയാണ്. തൃപ്പൂണിത്തറയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ആശംസകൾ അറിയിച്ച് എത്തിയ നടി സ്നേഹ ശ്രീകുമാർ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
സ്നേഹ ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
”ഇന്ന് മണിയുടെ വിവാഹം ആണ്. ഈ സാഹചര്യത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും , കല്യാണച്ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാനും മണി തീരുമാനിച്ചു. കാണാൻ ഏറ്റവും ആഗ്രഹിച്ച ചടങ്ങാണ്, തല്ക്കാലം തൃപ്പൂണിത്തുറയിൽ നടക്കുന്ന വിവാഹത്തിന് തിരുവനന്തപുരത്തിരുന്നു പ്രാർത്ഥിക്കാനേ നിർവ്വാഹമുള്ളു… പൊന്നാങ്ങളക്കും നാത്തൂനും എല്ലാ നന്മകളുമുണ്ടാകട്ടെ”
കൊറോണയെയും നമ്മൾ മലയാളികൾ അതിജീവിക്കും. വിവാഹത്തിന് ആർഭാഗങ്ങൾ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിർദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണ്.
എന്ന് മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറഞ്ഞിരുന്നു.