ബിഗ് ബോസ് മലയാളം സീസണില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ താരമാണ് സൂര്യ. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിട്ടതും സൂര്യക്ക് ആയിരുന്നു. എന്നാല്‍ ട്രോളുകള്‍ അതിരു കടന്നപ്പോള്‍ ആയപ്പോള്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്ന സൂര്യ, നിങ്ങള്‍ക്ക് എന്റെ ആത്മഹത്യ കാണണോ എന്നാണ് ചോദിച്ചത്. ഇതിനു പിന്നാലെ ബിഗ് ബോസ് താരങ്ങള്‍ സൂര്യയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.
ബിഗ് ബോസ് എന്നത് ഒരു ടെലവിഷന്‍ ഷോയാണ്. എല്ലാ മത്സരാര്‍ഥികള്‍ക്കും ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ഒരു ജീവിതമുണ്ട്. അതിനാല്‍ തന്നെ സൂര്യയ്ക്ക് നേരെയുള്ള സൈബര്‍ ആക്രണം അവസാനിപ്പിക്കണമെന്ന് മണിക്കുട്ടന് പറഞ്ഞു. ആരുടെ പേരിലായാലും സൈബര്‍ സ്പെയിസില്‍ ഒരാളെ അപമാനിക്കുന്നത് ശരിയല്ല. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇത് തന്റെ അപേക്ഷയാണെന്നും മണിക്കുട്ടന് പറഞ്ഞു.
ഇതിന് പിന്നാലെ റിതു മന്ത്രയും ബിഗ് ബോസിന്റെ തുടക്കത്തില്‍ പുറത്തുപോയ മജ്സിയ ഭാനുവും സൂര്യക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. പരിഹസിക്കുന്നത് നിര്‍ത്തണം എന്നും, ഷോയ്ക്ക് അകത്തുണ്ടായിരുന്ന പ്രശ്നം അവിടെ വെച്ചിട്ടാണ് പുറത്തേക്ക് വന്നത്, ഇവിടെ ഒരിക്കലും അങ്ങനെയുള്ള പ്രശ്നം ഇല്ലെന്നും റിതു പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ് 3യില്‍ നിന്നും അവസാനമായി പുറത്തുപോയ താരമാണ് സൂര്യ. നിരവധി തവണ എവിക്ഷന് പട്ടികയില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ.