ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ച താരമാണ് മണിക്കുട്ടൻ. വിനയൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊറോണ മൂലമുണ്ടായ ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ആഴ്ച ജിമ്മുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോൾ ജിമിലേക്ക് വീണ്ടും പോകാൻ സാധിച്ചതിന്റെ സന്തോഷം പങ്കു വെക്കുകയാണ് താരം
ഫേസ്ബുക്ക് പോസ്റ്റ് :
ലോക്ക്ഡൗണിനു ശേഷം വീണ്ടും ജിമ്മിലേയ്ക്ക്, എല്ലാ മെഷീനുകളും സംവിധാനങ്ങളും അണുവിമുക്തമാക്കി വളരെ നല്ലരീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവനന്തപുരം ജോൺസ് ജിമ്മിന് എല്ലാ വിധആശംസകളും,
അപ്പൊ എല്ലാവരും കൊറോണയ്ക്കെതിരായിട്ടുള്ള പോരാട്ടത്തിൽ നമ്മളാൽ കഴിയുന്ന രീതിയിൽ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തികൂട്ടി ഈ പോരാട്ടത്തിൽ പങ്കുചേരുക..