വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ ശ്രദ്ധ നേടിയെടുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ വലിയൊരു ആരാധകനാണ് താനെന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്നം.
നടിയും, ഭാര്യയുമായ സുഹാസിനിയോടൊപ്പം ഫേസ്ബുക് ലൈവിൽ വന്നപ്പോഴാണ് മണിരത്നം ലിജോയുടെ ചിത്രങ്ങളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് ലിജോ ഇന്നത്തെ തലമുറയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണെന്ന് വ്യക്തമാക്കിയത്. ലിജോയെപ്പറ്റി ഇടയ്ക്കിടയ്ക്ക് പറയാറുണ്ടെന്നും ഭാര്യ പറഞ്ഞു. പരീക്ഷണ ചിത്രങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ലിജോ ഒരുക്കിയ ഈ മാ യവും, അങ്കമാലി ഡയറീസും, ആമേനും ഒക്കെ വൻ ഹിറ്റായി മാറിയപ്പോൾ ജെല്ലികെട്ട് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ ശ്രദ്ധ നേടിയെടുത്തു. പലചിത്രങ്ങളിലും നടനായി എത്തിയ അദ്ദേഹം നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.
lijo i am a big fan of yours, film maker maniratnam to lijo jose pellissery#ManiRatnam #lijopellissery #suhasinihassan pic.twitter.com/V2B87bWnwO
— The Cue (@thecueofficial) April 14, 2020