ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളാണ് മണിരത്നം. പകരം വെക്കാനാവാത്ത നിരവധി സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലുള്ള ചിത്രങ്ങളെയും പ്രശംസിക്കാൻ അദ്ദേഹം മറക്കാറില്ല. ഷോലെ എന്ന ബോളിവുഡ് ചിത്രം കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഒരു മമ്മൂട്ടി ചിത്രത്തിന്റേതാണന്ന് മണി രത്നം തുറന്ന് പറയുകയാണ് ഇപ്പോൾ. ഷോലെ കഴിഞ്ഞാൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം മമ്മൂട്ടി നായകനായ ന്യൂഡൽഹി ആണെന്ന് മണിരത്നം തുറന്നുപറയുന്നു.
മമ്മൂട്ടിയുടെ കരിയറിൽ മറക്കാനാവാത്ത ഒരു ചിത്രമാണ് 1987 ൽ റിലീസ് ചെയ്ത ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡൽഹി. മമ്മൂട്ടിക്ക് മികച്ച ഒരു തിരിച്ചുവരവ് ഒരുക്കിക്കൊടുത്ത ചിത്രമായിരുന്നു അത്. മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജി കെ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ന്യു ഡൽഹിയുടെ അവകാശം ചോദിച്ചു സൂപ്പർസ്റ്റാർ രജനികാന്ത് വന്നിട്ടുണ്ടെന്ന് ഡെന്നിസ് ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്. 1987ലാണ് ചിത്രം പുറത്തിറങ്ങിയത്. ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയമായി മാറിയിരുന്നു. തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ന്യൂ ഡൽഹി സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയാണ്.