അതിമനോഹരമായ “താമര കുരുവിക്ക് തട്ടമിട് ” എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഗായികയാണ് മഞ്ജരി. തുടക്കത്തിൽതന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി. ഇപ്പോൾതന്റെ ജീവിതരീതികളെ പറ്റിയും ഫാഷൻ സങ്കല്പങ്ങളെ പറ്റിയും തുറന്നുപറയുകയാണ് താരം.
മഞ്ജരിയുടെ വാക്കുകൾ:
ഞാൻ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുക പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.
പഠനമെല്ലാം മസ്ക്കറ്റിലായിരുന്നു, അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് അച്ഛനും അമ്മയുമാണ്. അമ്മ പുറത്തോട്ട് പോലും പോകാറില്ല, അതുകൊണ്ട് തന്നെ സ്റ്റൈലിനെ കുറിച്ചു പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ മുടിവെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും. ടോം ബോയിനെ പോലെയായിരുന്നു നടപ്പ്.
ഡിഗ്രീ പഠനത്തിന് നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിര്‍ബന്ധമായിരുന്നു. പൂവാലന്മാരെ പേടി, സീനിയേഴ്സിനെ പേടി. ആകെ ഒരു പേടി കുട്ടിയായിരുന്നു ഞാൻ.