ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയുണ്ടായി.ധനുഷ്,മഞ്ജു വാര്യർ, വെട്രിമാരൻ തുടങ്ങിയവർ ഉൾപ്പെടെ ഈ സിനിമയുമായി സഹകരിക്കുന്ന ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ധനുഷിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം മഞ്ജു ഓഡിയോ ലോഞ്ചിൽ പങ്കു വെച്ചു. ഈ ചിത്രം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ് എന്നും ഈ സിനിമയിലൂടെ എന്നെയും നിങ്ങൾ ഇഷ്ടപ്പെടും എന്നാണ് വിചാരിക്കുന്നതെന്നും മഞ്ജു അഭിപ്രായപെട്ടു.ഇനിയും നിരവധി തമിഴ് സിനിമകൾ ചെയ്യാൻ സാധിക്കണം എന്നാണ് ആഗ്രഹം എന്നും മഞ്ജു കൂട്ടിച്ചേർത്തു.
Manju Warrier's speech at #Asuran audio launch@AsuranMovie pic.twitter.com/6bl8qMoPLi
— Cinema Daddy (@CinemaDaddy) August 28, 2019