ജനപ്രിയ ഷോയായ ബിഗ് ബോസ് സീസണ് 2 വിലെ ശക്തയായ മത്സരാര്‍ത്ഥി ആയിരുന്നു മഞ്ജു പത്രോസ്. 50 ാം ദിവസതിനു മുന്‍പായിരുന്നു താരം ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായത്. ഡോക്ടര്‍ രജിത് കുമാറുമായി നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു.
റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം മിനി സ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു. പുറത്ത് വന്നശേഷം താരം സൈബര്‍ ആക്രമണത്തിന് വിധേയയായ മത്സരാര്‍ത്ഥി ആയിരുന്നു.മഞ്ജുവി്ന്റെ കുടുംബത്തിനെതിരെയും നിരവധി അറ്റാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ഇതിനെല്ലാം എതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഷോയില്‍ നിന്നും പുറത്ത് എത്തിയ മഞ്ജു തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പ്രതികരണങ്ങള്‍ അറിയിച്ചത്.ഷോയെ സംബന്ധിച്ച് നടക്കുന്ന കാര്യങ്ങളുടെ സത്യസന്ധത അറിയാന്‍ തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് താരം വിഷയത്തോട് പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ വിമര്‍ശിക്കാന്‍ ഫോണില്‍ വിളിച്ച പ്രേക്ഷകന് തക്ക മറുപടി കൊടുത്ത് മഞ്ജു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രജിത് കുമാറിനെ പിന്തുണയ്ക്കുന്ന ഒരാളായിരുന്നു തന്നെ വിളിച്ചതെന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്. ഫോണ്‍ കോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ആണ്.