ഇംത്തിയാസ് അബൂബക്കർ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് “മഞ്ഞു പെയ്യുന്നൊരു കാലം”. മ്യൂസിക്ക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അവനീർ ടെക്നോളജി ബാനറിൽ ഇർഷാദ് എം ഹസൻ ആണ് മ്യൂസിക് വീഡിയോയുടെ നിർമാതാവ്. ജിനു ബെൻ,നന്ദു പൊതുവാൾ, ഡയാന ജോബി,നന്ദന നായർ എന്നിവരാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കുള്ളന്റെ ഭാര്യയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജിനു ബെൻ.