റിയാലിറ്റിഷോയില്‍ തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചന്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് ടൂവില്‍ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനില്‍ എത്തി ഇപ്പോള്‍ സിനിമകളിലൂടെ ബിഗ് സ്ക്രീനില്‍ തിളങ്ങുന്ന താരമാണ് മഞ്ജു സുനിച്ചന്. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.
ഇപ്പോഴിതാ ബ്ലാക്കീസ് വ്ളോഗ് എന്ന യുട്യൂബ് ചാനലിലൂടെ മഞ്ജു വീണ്ടും ശ്രദ്ധ നേടുകയാണ്. സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വിശേഷങ്ങളാണ് ഇത്തവണ മഞ്ജു പങ്കു വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചും കാടിനു നടുവില്‍ താമസിച്ചുമുള്ള യാത്രയുടെ വീഡിയോ വൈറലാണ്.
നേരത്തേ ശരീരത്തില്‍ ടാറ്റൂ ചെയ്ത വ്ളോഗ് ചെയ്തതിനെ തുടര്‍ന്ന മഞ്ജുവിന് സൈബര്‍ ആക്രമണം നേരിട്ണ്ടി വന്നിരുന്നു.