സിനിമാ താരവും പാരാലിംപിക്സ് വിജയിയുമായ മഞ്ജുവിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിനായി മഞ്ജുവും വിനുരാജും കാത്തിരുന്നത് 5 വര്‍ഷമാണ്. വിവാഹം നടന്നതിന് പിന്നില്‍ രസകരമായ ഒരു പ്രണയ കഥയുണ്ട്. അഞ്ചു വര്‍ഷത്തെ പ്രണയവും എതിര്‍പ്പിനും ശേഷമാണ് ഇരുവരും ഒരുമിച്ചത്. ഞാന്‍ ടൈപ്പ്റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകന് വഴിയാണ് വിനു ചേട്ടനെ പരിചയപ്പെടുന്നത്.
വിനു ചേട്ടന് കുറച്ച് ഉയരം കുറഞ്ഞിട്ടാണ്. അതുകൊണ്ട് ഉയരം കുറവുള്ള പെണ്ണുണ്ടെങ്കില്‍ വിവാഹം ആലോചിക്കാന്‍ അദ്ദേഹം അധ്യാപകനായ ആ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എന്റെ നമ്പര്‍ കൊടുക്കുന്നതും ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാല്‍ ചേട്ടനും കുടുംബവും ഞാന്‍ ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞു. ഇത് എന്നെ അറിയിക്കാന്‍ ചേട്ടന് നേരിട്ടു വന്നു.
അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. വീട്ടുകാര്‍ക്ക് താല്പര്യമില്ലെന്നും നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം എന്നും എന്നോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചേട്ടന്റെ മെസേജ് വന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. എന്റെ കാര്യം അപ്പോഴൊക്കെ വിനുവേട്ടന് വീട്ടില്‍ പറയുന്നുണ്ടായിരുന്നു. ‘തീരെ പൊക്കം കുറവായതിനാല്‍ വ യ്യാതെ കിടന്നാലും ഒരു സഹായമാകാന്‍ എനിക്ക് പറ്റില്ല’ എന്നതായിരുന്നു അവരുടെ പേടി.’വിനുവേട്ടന്റെ വീട്ടില്‍ ഇഷ്ടമല്ലെങ്കില്‍ ഇതു വേണ്ട’ എ ന്നു തന്നെ ഞാന്‍ പറഞ്ഞു. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് വിനുവേട്ടന്റെ കുടുംബം. ഏതായാലും പിന്നീട് എനിക്കു വന്ന വിവാഹാലോചനകളെല്ലാം ഞാന്‍ ഒഴിവാക്കി വിട്ടു എനിക്ക് വിനുവേട്ടനെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു.”അവസാനം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ രണ്ടുപേരും ഒരുമിച്ചു. ‘മൂന്നര’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും പല മോഡലിങ് ഷോകളിലും പാരാലിംപിക്സിലും തിളങ്ങിയിട്ടുണ്ട് മഞ്ജു.