മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോൻ – സംയുക്ത വർമ്മ. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിൽ നായികാ നായകന്മാരായി ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിനുശേഷം സംയുക്ത അഭിനയത്തിൽ നിന്നും പിന്മാറി. ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ കൂടിയാണ് സംയുക്ത. മലയാളത്തിൽ 18 ചിത്രങ്ങൾ ചെയ്തു വളരെ തിരക്കേറിയ അഭിനയജീവിതത്തിൽ ആയിരുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്.
ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളാണ് മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ. സംയുക്ത ആദ്യമായി അഭിനയിച്ച സിനിമ സൂപ്പർ താരം ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ്. പതിനെട്ട് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരനാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
ഇപ്പോഴിതാ സംയുക്തയുടെ ജന്മദിനത്തിന് ആശംസകളേകി എത്തിയിരിക്കുകയാണ് പ്രിയസുഹൃത്തുക്കളായ മഞ്ജു വാര്യരും ഗീതു മോഹൻദാസും. ‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ കഥകൾ എല്ലാം അറിയാം.. എന്നാൽ ഉറ്റ സുഹൃത്ത് അതെല്ലാം ഒപ്പം ജീവിച്ചതാണ്. ഐ ലവ് യു സാം’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. എന്റെ ഡാർലിംഗ് വർമ്മക്ക് ജന്മദിനാശംസകളെന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.
View this post on Instagram
View this post on Instagram