റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ മഞ്ജു ചേച്ചി കേന്ദ്രകഥാപാത്രമായി അവതരിക്കുന്ന പ്രതി പൂവൻകോഴി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു. ഒരു സെയിൽസ് ഗേളായി മഞ്ജു വാര്യർ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ ജോജു ജോർജ്, അനുശ്രീ, അലെൻസിയർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഉണ്ണി ആർ എഴുതിയ നോവൽ പ്രതി പൂവൻകോഴിയുടെ കഥയെ ആസ്പതമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതിയ സിനിമ ഗോകുലം ഗോപാലൻ നിർമിക്കുന്നു. ജി ബാലമുരുകന് ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം. കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഒരു സറ്റയർ ആണ് ചിത്രം. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു