മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ മലയാളത്തിലും തമിഴിലുമായി വളരെ തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയ മഞ്ജുവാര്യർക്ക് കൈ നിറയെ വേഷങ്ങളാണ് ലഭിക്കുന്നത്. സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മഞ്ജു വാര്യരുടെ കരിയർ ആകെ മാറിമറിഞ്ഞത്.
സെപ്റ്റംബർ 10-ന് മഞ്ജുവാര്യരുടെ ജന്മദിനമായിരുന്നു. കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുകയാണ് ചെയ്തത്. എന്നാൽ അവിടെ ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. എത്ര ഊതിയിട്ടും മെഴുകുതിരി കെട്ടില്ല. മഞ്ജുവാര്യരുടെ ജന്മദിനാഘോഷം മലയാളികൾ ഒന്നാകെ ഏറ്റെടുത്തു. താരങ്ങളും ആരാധകരും അടക്കം നിരവധി വ്യക്തികളാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.