പുതിയ വാഹനം സ്വന്തമാക്കി മലയാളികളുടെ സ്വന്തം ലേഡി സുപ്പർ സ്റ്റാർ.പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ബലേനൊയുടെ പരിഷ്കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫയുടെ പരിഷ്കരിച്ച വകഭേദമാണ് താരം സ്വന്തമാക്കിയത്. ബലേനോ ആല്‍ഫയുടെ പെട്രോള്‍ മോഡലിന് 7.55 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 8.83 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
മഞ്ജു വാര്യർ നായികയായി എത്തിയ ലൂസിഫർ തിയറ്ററുകളിൽ ഇപ്പോളും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിന്റെ മാസ്സ് പരിവേഷവും പൃഥ്വിരാജിന്റെ അതിഗംഭീര സംവിധാനവും ചിത്രത്തിന്റെ വലിയ വിജയത്തിന് ഗുണകരമായി.